കേരള ഇന്നവേഷന്‍ ഫൌണ്ടേഷന്‍
കേരള സംസ്ഥാന വിവരസാങ്കേതിക വിദ്യാവകുപ്പിന്റെ കീഴില്‍ മലപ്പുറം ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ 2007 ഏപ്രില്‍ മുതല്‍ കേരള ഇന്നവേഷന്‍ ഫൌണ്ടേഷന്‍ പദ്ധതിയുടെ പ്രവര്‍ത്തനമാരംഭിച്ചു. മലപ്പുറം ജില്ലയില്‍ ഇതിനകം പ്രസിദ്ധിയാര്‍ജ്ജിച്ച അക്ഷയ പ്രൊജക്ട് ഓഫീസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നു. വൈവിദ്ധ്യമാര്‍ന്നതും തദ്ദേശീയവുമായ നാട്ടറിവുകളെയും നാടന്‍ കണ്ടുപിടുത്തങ്ങളെയും ശേഖരിച്ച് – അതിന്റെ വര്‍ഗ്ഗീകരണം നടത്തി ക്രോഡീകരിച്ച് പ്രാദേശികാടിസ്ഥാനത്തിലും ജില്ലാടിസ്ഥാനത്തിലും നാട്ടറിവുകളുടെ ഒരു രജിസ്റ്റര്‍ ഉണ്ടാക്കുകയും ഒരു പ്രത്യേക വെബ്പോര്‍ട്ടറിലൂടെ ഇത്തരം നാട്ടറിവുകളെ പ്രസിദ്ധപ്പെടുത്തി നമ്മുടെ സാംസ്ക്കാരിക പാരമ്പര്യത്തെയും പൈതൃകത്തെയും മുഴുവന്‍ ജനങ്ങളിലുമെത്തിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. യാന്ത്രികമായ ജീവിതത്തിനിടയില്‍ നാട്ടറിവുകളുടെ കാലികപ്രാധാന്യം നാം തിരിച്ചറിയാതെയും പരമ്പരകളായി കേരളീയ ജീവിതരീതികളില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന നമ്മുടെ നാട്ടറിവുകളെ തിരിച്ചറിഞ്ഞ് അവയ്ക്ക് അര്‍ഹിക്കുന്ന പ്രോത്സാഹനം നല്കുകയും അടുത്ത തലമുറക്കായി ഇത് സംരക്ഷിച്ച് നിലനിര്‍ത്താനുമുള്ള ശ്രമങ്ങള്‍ പദ്ധതിയുടെ ഭാഗമായി നടക്കുന്നു. കൂടാതെ നാട്ടറിവു മേഖലയിലെ പ്രശസ്തരും അപ്രശസ്തരുമായ ഒട്ടനവധി കലാകാരന്മാര്‍, സാങ്കേതിക വിദഗ്ദര്‍, ഗവേഷകര്‍, പൊതുജനങ്ങള്‍, എന്നിവരെ പരസ്പരം ബന്ധിപ്പിക്കുക – ഒരു ശൃംഖല രൂപപ്പെടുത്താന്‍ ഇതുമൂലം സാധിക്കുന്നു.
|